പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ചോദ്യം ചോര്‍ന്നു- LD Test പരീക്ഷാ അപാകതയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കവരത്തി(23/10/13): LD ക്ലര്‍ക്ക് ടെസ്റ്റിന്റെ ചോദ്യം ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷാ അപാകതയെക്കുറിച്ച് അന്വേഷിക്കാന്‍ ഡയരക്ടര്‍ ഓഫ് സര്‍വ്വീസസ് ശ്രീ. G. കാര്‍ത്തികേയനെ(IAS) ഉത്തരവിറക്കി. റീട്ടെസ്റ്റ് നാളെ നടത്തുമെന്നും പറഞ്ഞെങ്കിലും, അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
700 റിലധികം ഉദ്യോഗാര്‍ത്ഥികളാണ് ഈ പരീക്ഷയില്‍ വിവിധ ദ്വീപുകളില്‍ നിന്നായി പരീക്ഷക്കെത്തിയത്. പലരും കേരളത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നവരാണ്. പെണ്‍കുട്ടികളോടൊപ്പം രക്ഷിതാക്കളും കവരത്തിയിലെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇതികൊണ്ട് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടാന്‍ പോകുന്നത്. ദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനകളും ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞ് കൊണ്ട് സമരത്തിന് ഒരുങ്ങുകയാണ്. പരീക്ഷയില്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ലഭിച്ച ഭാഗ്യം നഷ്ടപ്പെടാന്‍ പോകുന്നതിലുള്ള സങ്കടത്തിലും. 
ഏതായാലും പരീക്ഷയെക്കുറിച്ച് എത്രയും പെട്ടെന്ന് ഒരു അധികൃതര്‍ ഒരു തീരുമാനത്തിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

1 comment:

  1. G Karthikeyan IAS ennu kanunnu. Adhehathinu IAS kittiyo? try cheyyunnundayirunnu.
    Shri. Manikandan IAS karananu. Dweep dairy kku marippoyathano?

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.