പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"അനിശ്ചിതകാല പവ്വര്‍ കട്ട്" അഗത്തിയില്‍ സംഘര്‍ഷാവസ്ഥ-ബൈക്ക് കത്തിച്ചു



അഗത്തി(11/102013): പവ്വര്‍ കട്ട് പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പവ്വര്‍ ഹൌസ് പരിസരത്ത് സംഘടിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ആളിക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളുമാണ്‌ നിലനില്‍ക്കുന്നതെന്ന് സ്ഥലത്തുള്ള ഞങ്ങളുടെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ച മുതല്‍ ലോഡ് ഷെഡ്ഡിങ്ങില്‍ ഇളവുണ്ടാകുമെന്നാണ്‌ അറിയിച്ചത്. എന്നാല്‍ വാക്ക് പാലിക്കാന്‍ അധിക്യതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് അസഹ്യരായ ജനങ്ങള്‍ സ്ഥലത്ത് തടിച്ച് കൂടി സംഘര്‍ഷാവസ്ത തുടരുകയാണ്‌. അന്താരാഷ്ട്ര നിലവാരമുള്ള ശബ്ദരഹിത ജനറേറ്റര്‍ ആയിരുന്നിട്ടും കേവലം മാസങ്ങള്‍ കൊണ്ട് കേടായി. ഇതിന്‌ കാരണമായി പറയപ്പെടുന്നത് അധിക്യതരുടെ അറിവില്ലായ്മ ആണത്രെ. കൂടാതെ ലൈന്‍മാനെ മെക്കാനിക്ക് ആയും മെക്കാനികിനെ ലൈന്‍മാന്‍ ആയും ആണ്‌ അഗത്തിയില്‍ ഇലക്ട്രിസിറ്റി അധിക്യതര്‍ കാര്യങ്ങള്‍ നടത്തുന്നതെന്നും ഒരു ആരോപ്ണമുണ്ട്. സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി കളക്ടര്‍ നിസാമുദ്ധീന്‍ കോയ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അതിനിടെ പോലീസ് പ്രകോപനപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് ജനങ്ങള്‍ സ്ഥലം AE'യുടെ ഡിപ്പാര്‍ട്ട്മെന്‍റല്‍ ബൈക്ക് കത്തിച്ചു. CI'യുടെ വാഹനത്തിനും കേട് പാടുണ്ടായി. പ്രശ്നത്തിന്‌ വ്യക്തമായ പരിഹാരമുണ്ടാക്കാതെ അധികാരികളെ പുറത്ത് വിടില്ലന്ന് പ്രഖ്യാപിച്ച് പവ്വര്‍ഹൌസ് ഉപരോധിച്ചിരിക്കുകയാണ്‌ നാട്ടുകാര്‍. Deputy Collector അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അകത്ത് കുടുങ്ങിയതോടെ അധികാരികള്‍ കൂടുതല്‍ സമ്മര്‍ദ്ധത്തിലായി. ഇതിനിടെ പവ്വര്‍ ഹൌസിന്‌ നേരെ ശക്തമായ കല്ലേറും ഉണ്ടായി. സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കാനുള്ള ഒരുക്കം തുടരുകയാണ്‌. ഇതോടെ പവ്വര്‍ഹൌസ് പരിസരം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്‌. അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 144 പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായി നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണീക്കുന്നു. എന്നാല്‍ ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാന്‍ പവ്വര്‍ഹൌസിന്‍റെ നൂറ്‌ വാര ചുറ്റളവില്‍ മാത്രം നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കാം. തെരെഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ ദ്വീപ് സമൂഹം അഗത്തിയിലെ സംഭവം ഉല്‍കണ്ഠയോടെയാണ്‌ നോക്കിക്കാണുന്നത്‌.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.