അഗത്തി (21/9/13):- അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദ് .IAS 'ജന സമ്പര്‍ക്ക' പരിപാടിയോടനു ബന്ധിച്ച് 20,21 തിയതികളില്‍ ഇവിടെ എത്തി. കഴിഞ്ഞ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്.IAS തുടങ്ങിവെച്ച ജന സമ്പര്‍ക്ക പരിപാടിയുടെ തുടച്ചയായി നടത്തുന്ന ഈ പരിപാടിയില്‍ വിവിധ ഓഫീസുകളുടെ വകുപ്പ് മേധാവികളും പങ്കെടുത്തു. അഗത്തിക്കായി നിരവധി പ്രോജക്ടുകളാണ് തറക്കല്ലിട്ടത്. ഇവയില്‍ കൂടുതലും ലിങ്ക് റോഡുകളാണ്.
അവയില്‍ ചിലത്.
1. ഇന്‍ഡോര്‍ സ്റ്റേഡിയം കം ഫിറ്റ് നസ് സെന്റര്‍
2. അമ്പര്‍ പള്ളിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ലിങ്ക്റോഡ്
3. Transit Accommodation & പേ വാര്‍ഡ് യൂണിറ്റ് , RGSH
4. JBS(S) സ്കൂളിന്റെ വിപുലീകരണം
5. വെറ്റിനറി ഹോസ്പിറ്റല്‍
6. JBS(N) സ്കൂളിന്റെ നിര്‍മ്മാണം
7. ഡാക്ക് ബംഗ്ലാവ് & സിമന്റ് സ്റ്റോര്‍
എകദേശം 3 കോടിയുടെ പ്രോജക്ടിനാണ് തറക്കല്ലിട്ടത്. രണ്ടാം ദിവസം ബംഗാരം സന്ദര്‍ശിച്ച ശേഷമാണ് കവരത്തിയിലേക്ക് മടങ്ങിയത്.


Amarnathinte kallukal iniyum bakki.
ReplyDelete