ചെത്ത്ലാത്ത്- ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്റ്റോക്ക് ചെയ്ത കൊപ്ര പഴകിത്തുടങ്ങി. ഇത് കാരണം എത്തിയ പുഴുക്കളും പ്രാണികളും കളിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ശല്യമാകുന്നു. ലക്ഷദ്വീപ് കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു ഇന്‍ഡോറില്‍ കൊപ്ര സൂക്ഷിച്ചത്. ഇതിനെതിരെ കളിക്കാരും സന്നദ്ധ സംഘടനകളും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. 50 ഓളം മെമ്പര്‍മാരുള്ള ഇന്‍ഡോറില്‍ ആരോഗ്യം നിലനിര്‍ത്താനുള്ള പരിശീലനത്തിനായി എത്തുവരുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് ഇത് മാറുകയാണ്.
മണ്‍സൂണ്‍ അവസാനിക്കുന്ന സമയത്തായിരുന്നു കൊപ്ര എടുക്കാനുള്ള ഉത്തരവ് സൊസൈറ്റി അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. കൊപ്ര ഇന്ഡോര്സ്റ്റേഡിയത്തിലും കച്ചേരിക്കടുത്തുള്ള പബ്ലിക്ക് സ്റ്റേജിലും പ്രൈവറ്റ് ബില്‍ഡിങ്ങിലുമാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. നാലു മാസത്തോളമായ കൊപ്രകളില്‍ ഭൂരിഭാഗവും കേടായതാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതുവരേയായും കൊപ്രകയറ്റി അയക്കുന്നതിനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളുന്നില്ല. ഇങ്ങനെയാണെങ്കില്‍ അടുത്തവര്‍ഷം ദ്വീപുകളിലെ കൊപ്ര അധികൃതര്‍ എടുക്കാതാവുകയും ചെയ്യുമോ എന്നതാണ് നാട്ടുകാരുടെ ഭീതി.


Congreekarude anastha. avarku ippol thammil thammil para vekkunna paniyanu.farmers inte copra nokkan samayamilla.Panchayatil contractor baranam. Prasangikkan ariyatha chairman ariyavunna membermare prasangikan kshenikkunnilla. S.D.O vinu congress kare oppikunna pani.DP vice chairperson yousefinu kalakkavellathil meen pidikunna pani. DP seat nalkathirikkan shramicha nethakalude thammiladi kandu rasikkunnu. Copra kadalil erinjalum yousefinu prashnamilla. Vice president kaserail ninnu mariyal kassela poyalo. ath kondu chetlathile congress prashnathinu idapedunnilla.Society president ne vishwasamillatha membermar.ee prashnathinidayil enth copra.Election ethiyal hamdulla nalkunna panam vangichu jeevikkan shramikkam ennanu nethakalude vijaram- chetlat jasree
ReplyDelete