കവരത്തി- കില്‍ത്താന്‍ സ്വദേശി ചമയം ഹാജാഹുസൈന്‍ രചിച്ച 'നിങ്ങള്‍ക്കൊരു ജോലി' എന്ന പുസ്തകത്തിന്റെ പ്രകാശനം അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദ്.IAS ശ്രീ.വി.സി.പാണ്ഡെക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കളക്ടര്‍ ശ്രീ.അഷോക് കുമാര്‍, ഡോ.കെ.പി ഹംസക്കോയ, DMHS തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ജോലിയന്വേഷിക്കുന്ന യുവാക്കള്‍ക്കും പഠിതാക്കള്‍ക്കും ഏറെ ഗുണം ചെയ്യുന്നു ഈ പുസ്തകം ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘമാണ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലക്ഷദ്വീപ് കലാ അക്കാദമി അവാര്‍ഡ് നേടിയ 'അറബിക്കടലിലെ കഥാഗാനങ്ങളുടെ' രചയിതാവ് കൂടിയാണ് ഹാജാഹുസൈന്‍.


congrats Mr.Haja Hussain
ReplyDelete