കവരത്തി- ദ്വീപിലെ സ്കൂളുകളിലെ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാദവാര്‍ഷിക പരീക്ഷകള്‍ (SCERT) സെപ്തംബര്‍ 8 ആരംഭിക്കുന്നു. അതേ സമയം CBSE ( 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ) First Term പരീക്ഷ സെപ്തംബര്‍ 15 ന് ശേഷമാണ് നടക്കുക. കാരണം CBSE യുടെ 9,10 ക്ലാസ്സുകളിലെ പരീക്ഷകള്‍ ഇപ്പോള്‍ വന്ന വിജ്ഞാപന മനുസരിച്ച് ഈ തിയതിക്കാണ് നടക്കുക (ഇതേ സമയത്ത് തന്നെ 1 to 8 വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്). ദ്വീപുകളില്‍ ക്ലാസ്സുകള്‍ വൈകി ആരംഭിച്ചത് കൊണ്ടും പാഠഭാഗം പൂര്‍ത്തിയാകാത്തത് കൊണ്ടും ഈ തിയതിക്ക് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. CBSE First Term പരീക്ഷ അതാത് ഡിസ്ട്രിക്ടിലെ DO മാര്‍ക്ക് തീരുമാനിക്കാവുന്നത് കൊണ്ട് മിക്കവാറും സെപ്തംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ CBSE പരീക്ഷ വരാനാണ് സാധ്യത.
ഇത് കാരണം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ നടക്കുമ്പോള്‍ മറ്റൊരു വിഭാഗം ക്ലാസ്സിലായിരിക്കും. മറിച്ച് CBSE പരീക്ഷ നടക്കുമ്പോഴും ഇതായിരിക്കും അവസ്ഥ. ഇതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ പോലെ ആശങ്കയിലാണ്.
കൂടാതെ Lakshadweep School Games (LSG) സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെ കടമത്തില്‍ നടക്കുന്നതിനാല്‍ CBSE വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ സാധിക്കാതെയാവുകയും ചെയ്യും.
CBSE വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CBSE വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.