പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

LSA പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നു ഒപ്പം ദ്വീപ്ഡയറിയേയും




കോഴിക്കോട്- LSA ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ആഗസ്റ് മാസം 3 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ വെച്ച് ഇവര്‍ക്കുള്ള അവാര്‍ഡ് ദാനചടങ്ങ് നടക്കുമെന്ന് LSA സെന്‍ട്രല്‍ കമ്മിറ്റി ദ്വീപ് ഡയറിയോട് പറഞ്ഞു.

ആദരിക്കപ്പെടുന്നവര്‍ ഇവര്‍

1.  


പത്മശ്രീ ഡോ.റഹ്മത്ത് ബീഗം (അഗത്തി സ്വദേശി-സ്ത്രീ രോഗ വിദഗ്ധ- ദ്വീപിലെ ഏക പത്മശ്രീ- ചെറുപ്പത്തില്‍ സാഹസിക യാത്ര നടത്തി സ്ത്രീ കരുത്ത് സമൂഹത്തിന് കാണിച്ച മഹതി- റിട്ടയറിന് ശേഷവും തന്റെ ജീവിതം സ്ത്രീകളെ ചികിത്സിക്കാനായി മാറ്റി വെച്ചു)

2. 


ശ്രീ.അലി മണിക്ഫാന്‍ (മിനിക്കോയി സ്വദേശി- ഹിജ്റ കലണ്ടറിലൂടെ ലക്ഷദ്വീപിന്റെ പേര് ലോകത്തിന്റെ നറുകയിലെത്തിച്ച ശാസ്ത്രജ്ഞന്‍- മണിക്ക്ഫാന്റെ പേരില്‍ അറിയപ്പെടുന്ന മീന്‍ തന്നെയുണ്ട് 'അലി ഡഫ് ഡഫ് മണിക്ക്ഫാന്‍'- സിംബാദിന്റെ കപ്പലിന്റെ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലിയില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന മഹാന്‍)

3. 


ശ്രീ.എന്‍.ഇസ്മത്ത് ഹുസൈന്‍ (കില്‍ത്താന്‍ സ്വദേശി- ചെറുപ്പത്തില്‍ തന്നെ സാഹിത്യ മേഖലയില്‍ തിളങ്ങി- 'കോലോടം' എന്ന ദ്വീപിലെ ആദ്യത്തെ നോവലീലൂടെ പ്രസിദ്ധന്‍- ദ്വീപിന്റെ തനതായ സംസ്ക്കാരവും, ഭാഷയും, ശൈലിയും, അവതരണവും കൊണ്ട് കോലോടം വേറിട്ടു നില്‍ക്കുന്നു)

4. 


ശ്രീ.ഫരീദ് ഖാന്‍ (കല്‍പേനി സ്വദേശി- ലക്ഷദ്വീന്റെ പേര് ഇന്ത്യന്‍ സിനിമയില്‍ എത്തിച്ച വ്യക്തി- സിനിമാക്കമ്പി,ആമേന്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു)


 5.




ശ്രീ.മുഹമ്മദ് സാദിഖ് (കവരത്തി സ്വദേശി -മനോരമ യുവ ബെസ്റ്റ് ഷോര്‍ട്ട് ഫിലിം ആയി തിരഞ്ഞെടുത്ത ദി ബാഗ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ശിച്ച യുവ നടന്‍ )

6.  


ദ്വീപ് ഡയറി (ദ്വീപിലെ ഏറ്റവും പ്രചാരമുള്ള ഇ-വാര്‍ത്താ മാധ്യമം)

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.