മിനിക്കോയി(12.06.13):- മിനിക്കോയിക്കടുത്ത് വിദേശ ചരക്കുകപ്പല്‍ മുങ്ങി. MV.ഏഷ്യന്‍ എക്സപ്രസ്സ് എന്ന കപ്പലാണ് മുങ്ങിയത്.പാകിസ്ഥാനില്‍ നിന്ന് മാലിദ്വീപിലേക്ക് സിമന്റും മണ്ണും കൊണ്ട് പോകവേയാണ് അപകടം.രാവിലെ 11 മണിക്കായിരുന്നു ഇതിനെക്കുറിച്ച് ആദ്യ സന്ദേശമെത്തുന്നത്. തുടര്‍ന്ന് രാത്രി 9 മണിയോടെ കപ്പല്‍ മുങ്ങുകയായിരുന്നു.മിനിക്കോയി ദ്വീപില്‍ നിന്ന് 43 നോട്ടിക്കല്‍മൈലകലെയാണ് കപ്പല്‍ മുങ്ങിയത്. ഇതിലെ 22 യാത്രക്കാരേയും കോസ്റ്റ് ഗാര്‍ഡ് കപ്പലായ MV.Varuna രക്ഷപ്പെടുത്തി. യാത്രക്കാരില്‍ 18 പേര്‍ മാലിദ്വീപുകാരും 4 പേര്‍ ഇന്ത്യക്കാരുമാണ്. ഇതില്‍ മിനിക്കോയി സ്വദേശികള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. എന്‍ജിന്‍ തകരാറിലാകുകയും തുടര്‍ന്ന് മോശം കാലവസ്ഥയില്‍ കപ്പലിന്റെ താഴെ വിള്ളല്‍ ഉണ്ടായതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
വിദേശ ചരക്കുകപ്പല്‍ മുങ്ങി

Subscribe to:
Post Comments (Atom)

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.