(Photo by Mohammed Thoufeek.M.P)
കവരത്തി:- അതിര്‍ത്തി ലംഘിച്ച് എത്തിയ ഇറാനിയന്‍ ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചു. കവരത്തിക്കടുത്ത് വെച്ച് പിടിക്കപ്പെട്ട ബോട്ടിനെ MV.Bharath Seema കപ്പലിന്‍റെ സഹായത്തോടെ കവരത്തിയില്‍ എത്തിക്കുകയായിരുന്നു. ഇതിലെ 6 യാത്രക്കാരെയും പോലീസിന് കൈമാറി. സോമാലിയന്‍ കൊള്ളക്കാര്‍ തങ്ങളെ അക്രമിച്ചതിനെതുടര്‍ന്ന് ദിശതെറ്റി ദ്വീപിലെത്തുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ഇതില്‍ രണ്ടു പേരെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഒരാളുടെ കൈ തോക്ക് കൊണ്ട് തല്ലി ഓടിച്ചതാണെന്ന് അവര്‍ ഞങ്ങളുടെ കവരത്തി ലേഖകനെ അറിയിച്ചു. ഇയാള്‍ക്ക് ഹിന്ദി വശമുണ്ട്. മറ്റൊരാള്‍ കനത്ത പനി മൂലം അവശനാണ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.