അപകടത്തില്‍ പെട്ട അല്‍-അമീന്‍ ബോട്ട്
അപകടത്തില്‍ പെട്ടവരെ ഹോസ്പിറ്റലില്‍ ആശ്വസിപ്പിക്കാന്‍ എത്തിയ നാട്ടുകാര്‍
"അള്ളാഹു കാത്തു"- അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാട്ടുകാരന്‍
കടലില്‍ നിന്ന് രക്ഷപ്പെടുത്തി ഹോസ്പിറ്റലില്‍ എത്തിച്ചതിന്റെ ആശ്വാസത്തില്‍
കടമത്ത്- അമിനിയില്‍ നിന്നും കടമത്തിലേക്ക് യാത്രക്കാരുമായി പോയ അല്‍-അമീന്‍ എന്ന ബോട്ട് കടമത്ത് അഴിമുഖത്ത് വെച്ച് അപകടത്തില്‍പെട്ടു. പെണ്ണുങ്ങളും കുട്ടികളുമടക്കം 29 പേര്‍ ബോട്ടിലുണ്ടെന്നാണ് കരുതുന്നത്. 5 പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമുഖത്തില്‍ നിന്ന് ഉയര്‍ന്ന വലിയ തിരമാലയില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് ആദ്യ നിഗമനം. അഡ്മിനിസ്ട്രേറ്ററും SPയും അപകടസ്ഥലത്തെത്തി.മരിച്ചവരുടെ ആശ്രിതര്‍ക്ക് 1,5000 രൂപ അടിയന്തിരമായി നല്‍കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കി.കടലില്‍ നിന്ന് രക്ഷപ്പെടുത്തി ഹോസ്പിറ്റലില്‍ എത്തിച്ചതിന്റെ ആശ്വാസത്തില്‍
മരിച്ചവര്‍
മുഹമ്മദ് കോയ നങ്ങാട്ടിയം അമിനി- 52 (PWD- Driver)(ഭാര്യ) സൈനബി കുന്നിപ്പുര, അമിനി-50
മൂസ ചെറിയപാണ്ടിയാല, അമിനി (Sports) -45
റൌസിയ, അലീസിയ (സഹോദരികള്‍)ബല്‍ക്കീസ് മന്‍സില്‍ കടമത്ത്




No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.