കവരത്തി-
ലക്ഷദ്വീപ് സ്റ്റുഡന്‍സ്
അസോസിയേഷന്‍ (LSA) നേതൃത്വത്തില്‍
ലക്ഷദ്വീപ് പോലീസ് ആസ്ഥാനത്തേക്ക്
മാര്‍ച്ച് നടത്തി.
കഴിഞ്ഞ
19 ന് ആന്ത്രോത്തില്‍
നിന്ന് കവരത്തിയിലെത്തിയ
ഹെലികോപ്റ്ററില്‍ പോലീസ്
ഉദ്യോഗസ്ഥന്മാരുടെ അഡ്രസ്സില്‍
മദ്യക്കുപ്പികള്‍ കണ്ട്കിട്ടിയിട്ടും
നടപടികള്‍ ഒന്നും എടുക്കാത്തതിന്റെ
പശ്ചാത്തലത്തിലായിരുന്നു
മാര്‍ച്ച്.
കൂടാതെ
മദ്യനയം പരിശ്ക്കരിക്കുക,
പോലീസ് ആക്ട്
പിന്‍വലിക്കുക തുടങ്ങിയ
ആവശ്യങ്ങളും കൂടി ഉന്നയിച്ച്
കൊണ്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ച്
LSA പ്രസിഡന്റ്
രിസാല്‍.എം.എ
ഉത്ഘാടനം ചെയ്തു. ആശംസകള്‍
അര്‍പ്പിച്ച് കൊണ്ട് ജന.സെക്രട്ടറി
സബീഹ് അമാന്‍.ടി.ഐ,മുന്‍
പ്രസിഡന്റ് ടി.ചെറിയകോയ,
പി.പി.അബൂ,
വി.ജുനൈദ്
എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.