കോഴിക്കോട്-
ദ്വീപിലെ അധ്യാപകര്‍ക്കായി
എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ
ആഭിമുഖ്യത്തില്‍ പരിശീലന
പരിപാടി സംഘടിപ്പിച്ചു.
മാങ്കാവ് പ്രസ്റ്റീജ്
സ്കൂളില്‍ സംഘടിപ്പിച്ച
പരിശീലന പരിപാടിയില്‍ വിവിധ
ദ്വീപുകളില്‍ നിന്നായി നൂറോളം
അധ്യാപകര്‍ പങ്കെടുത്തു.
ഈ വര്‍ഷം ദ്വീപില്‍
CBSE പത്താം ക്ലാസ്സില്‍
എത്തുന്നതിന് മുന്നോടിയായാണ്
പരിപാടി സംഘടിപ്പിച്ചത്.
പത്ത് ദിവസം നീണ്ടു
നിന്ന (13th to 22nd) പരിശീലന
പരിപാടിയില്‍ അധ്യാപകര്‍
ആത്മാര്‍ത്ഥമായി പങ്കെടുത്തെന്നും
പരിശീലന പരിപാടി അധ്യാപകര്‍ക്ക്
ഏറെ ഗുണം ചെയ്തെന്നും കോഴ്സ്
കോഓര്‍ഡിനേറ്റര്‍ ശ്രീ.S.V.മുഹമ്മദ്
ഹാശിം ദ്വീപ് ഡയറിയോട് പറഞ്ഞു.
പരീശിലനത്തിനിടയില്‍
SCERT ഡയരക്ടര്‍
ശ്രീ.ഡോ.ഹാഷി
മുമായി സംവദിക്കാന്‍ കിട്ടിയതില്‍
അധ്യാപകര്‍ എറെ സന്തോഷവാരാണ്.
അടുത്ത സിലബസ്
പുനക്രമീകരണത്തില്‍ ലക്ഷദ്വീപില്‍
നിന്നുള്ള അധ്യാപകരെ കൂടി
ഉള്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയില്‍
അധ്യാപകര്‍ക്കായി 23 ന്
സ്പിഡ് വെസ്സല്‍ പ്രോഗ്രാം
റിസര്‍വ് ചെയ്യുകയും നാട്ടുകാരുടെ
പ്രക്ഷോപത്തെ തുടര്‍ന്ന്
റിസര്‍വേഷന്‍ റദ്ദ് ചെയ്യുകയും
ചെയ്യുന്നതിനെതിരെ അധ്യാപകര്‍
ശക്തിയായി പ്രതിശേധിച്ചിരുന്നു.
വിവിധ സംഘടനകളായ
SSF,SKSSF,LSA,NSUI തുടങ്ങിയ
പരിപാടികള്‍ക്കായി ടിക്കറ്റ്
റിസര്‍വേഷന്‍ നടത്തുമ്പോള്‍
അധ്യാപകരെ പരിഗണിക്കാത്തത്
ഏറെ പരിതാപകരമെന്ന് അധ്യാപകര്‍
പ്രതികരിച്ചു. ഗവ.മെന്‍റിന്റെ
ഉത്തരവ് പ്രകാരം വെക്കേഷന്‍
ലീവ് ആസ്വദിക്കാതെ ട്രൈനിങ്ങിനെത്തിയ
ടീച്ചേഴ്സിന് വേണ്ടി ടിക്കറ്റ്
റിസര്‍വേഷന്‍ റദ്ദ് ചെയ്തതില്‍
ഏറെ അമര്‍ഷമുണ്ടെന്ന് പരിശീലന
പരിപാടിയില്‍ പങ്കെടുത്ത
അധ്യാപകര്‍ ദ്വീപ് ഡയറിയോട്
പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.