പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സര്‍വ്വീസില്‍ നിന്നും വിരമിച്ചു


കവരത്തി- ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം കടമത്ത് സ്വദേശിയായ ശ്രീ.പി.മുഹമ്മദ് മാസ്റ്റര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ തസ്തികയില്‍ തുടരവേയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്.
1965 ല്‍ 6th ക്ലാസ്സില്‍ ചേരാന്‍ കവരത്തിയിലെത്തിയ അദ്ദേഹത്തിന് സൈനിക് സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം സൈനിക് സ്കൂളില്‍ പോകാന്‍ സാധിക്കാതെ വന്നു. PDC പാസായ അദ്ദേഹം പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും BA പാസാവുകയും കോഴിക്കോട് മാനാഞ്ചിറ കോളേജില്‍ നിന്നും B.Ed പാസാവുകയും പ്രൈമറി അധ്യാപകനായി കടമത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനിടയ്ക്ക് മൈസുര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ MA പാസാവുകയും ചെയ്തു. കടമത്തിലെ ആദ്യത്തെ MA കാരനാണ് ഇദ്ദേഹം. 1993 ല്‍ JN കോളേജില്‍ ലക്ചററായി നിയമിതനായി. 1994-ല്‍ PGT യായി നിയമിതനായി. 1996- ല്‍ ഇംഗ്ലീഷിന്റെ സബ്ജക്ട് എക്പേര്‍ട്ട് ആയി നിയമിതനായ ഇദ്ദേഹം 2002-ല്‍ ഹെഡ്മാസ്റ്ററായി കല്‍പേനിയിലേക്ക് സ്ഥലം മാറ്റം കിട്ടി. തുടര്‍ന്ന് സ്വദേശമായ കടമത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇദ്ദേഹത്തിന് 2011 ല്‍ സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ തസ്തികയില്‍ തുടരവേയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഒരു അധ്യാപകന് എത്തിപ്പെടാന്‍ കിഴിയുന്ന എല്ലാ സ്ഥാനങ്ങളും അലങ്കരിച്ചതിന് ശേഷമാണ് ജനു‌വരി 31 ന് സര്‍വ്വീല്‍ നിന്നും അദ്ദേഹം വിരമിച്ചത്. അദ്ദഹത്തിന്റെ ശിഷ്യ ഗണങ്ങളില്‍ നല്ലൊരു ഭാഗം ഇപ്പോള്‍ പല മേഖലകളിലും പ്രവര്‍ത്തിക്കുകയാണ്.
(ശ്രീ.പി.മുഹമ്മദ് മാസ്റ്റര്‍ റിട്ടയര്‍മന്റ് പാര്‍ട്ടിക്ക് ശേഷം ദ്വീപ് ഡയറിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

1 comment:

  1. WE MISS A GREAT PERSONALITY FROM OUR SCHOOL LIFE...BUT WE EXPECT HIS SUPPORT IN THE COMING YEARS TOO....

    BY
    BAREEYA JALHA , GSSS, AGT .

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.