കില്‍ത്താന്‍ : ഇവിടെ നിന്നും വിജയിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹ്മത്തുള്ളക്ക് വൈസ് ചീഫ് കൌണ്‍സിലര്‍ സ്ഥാനം നല്‍കാത്തതില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുന്നു. എല്ലാ ദ്വീപുകാര്‍ക്കും പല അവസരങ്ങളില്‍ പ്രദേശ്കൌണ്‍സില്‍ ജില്ലാ പഞ്ചായത്ത് അധികാരങ്ങള്‍ നല്‍കീട്ടുണ്ട്. എന്നാല്‍ കില്‍ത്താന്‍ദ്വീപിന് മാത്രമാണ് ഇതെവരെ അങ്ങനെ ഒരവസരം കിട്ടാത്തത്. ഇപ്പോള്‍ അങ്ങനെ ഒരവസരം വന്നപ്പോള്‍ നാടകീയമായി റഹ്മത്തുള്ളയെ എല്‍.ടി.സി.സി തഴഞ്ഞതിലാണ് കില്‍ത്താനില്‍ രൂക്ഷമായ പ്രതിശേധം പ്രകടമാവുന്നത്. വൈസ് ചീഫ് കൌണ്‍സിലര്‍ സ്ഥാനം കില്‍ത്താനിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് എല്‍.ടി.സി.സി പ്രസിഡന്റ് ഇവിടത്തെ കോണ്‍ഗ്രസ്സ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ഉറപ്പ് കൊടുത്തിട്ടുണ്ടായിരുന്നു എന്നും അവസാനം ചതിക്കുകയുമായിരുന്നു എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. എല്ലാ കാലത്തും തഴയാന്‍ ഉള്ളവരല്ലാ കില്‍ത്താന്‍ദ്വീപുകാരെന്നും അവസരം വന്നാല്‍ അത് കാണിച്ച് കൊടുക്കുമെന്നും നേതാക്കള്‍ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.