-->
കവരത്തി- കോണ്‍ഗ്രസ്സില്‍
വാഗ്വാതങ്ങള്‍ക്കൊ ടുവില്‍
എല്‍ ടി.സി
സി നിശ്ചയിച്ച കോര്‍ക്കമ്മിറ്റി
ആച്ചാട അഹ്മദ് ഹാജിയെ ചീഫ്
കൌണ്‍സിലറാക്കാന്‍ തീരുമാനിച്ചു.
മുതിര്‍ന്ന
കോണ്‍ഗ്രസ്സ് നേതാവും രണ്ട്
തവണ കവരത്തി ചെയര്‍പേഴ്സണുമായിരുന്ന
അഹ്മദ്ഹാജി ദീര്‍ഘ കാലമായി
എല്‍.ടി.സി.സിയുടെ
വൈസ് പ്രസിഡന്റാണ്.ഇക്കാരണങ്ങള്‍
പരിഗണിച്ചാവാം ആച്ചാടയെ
ചീഫ്കൌണ്‍സിലറാക്കാന്‍
പാര്‍ട്ടി തീരുമാനിച്ചത്.
ചീഫ്കൌണ്‍സിലര്‍
സ്ഥാനത്തേക്ക് പരിഗണിച്ച
എം.യൂസുഫിന്(ചെത്ത്ലാത്ത്)
വൈസ്ചീഫ്
കൌണ്‍സിലറായി പരിഗണിച്ചു.വൈസ്
ചീഫ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക്
പരിഗണിച്ച കില്‍ത്താന്‍ദ്വീപില്‍
നിന്നുള്ള ഡി.പി.
മെമ്പര്‍ക്ക്
അമിനി ദ്വീപില്‍ നിന്നുള്ള
സമ്മര്‍ദ്ദത്തെ തുടര്‍ന്ന്
പിന്മാറേണ്ടി വന്നു.
അമിനിയില്‍
രണ്ടാം ഡി.പിയില്‍
നിന്നും കോണ്‍ഗ്രസ്സ്
പിന്തുണയോടെ വിജയിച്ച
എന്‍.ബര്‍ക്കത്തള്ള
മറ്റൊരു വൈസ് ചീഫ് കൌണ്‍സിലറായി
തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന്
3
മണിക്ക്
കവരത്തിയില്‍ കലാഭവനില്‍വെച്ചായിരിക്കും
സത്യപ്രതിജ്ഞാ ചടങ്ങ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.