ലക്ഷദ്വീപില്‍ വാര്‍ത്താ മാധ്യമങ്ങളുടെ അഭാവം ഉണ്ടാക്കുന്ന ശൂന്യതക്ക് ഒരു പരിഹാരം എന്ന നിലക്കായിരുന്നു ദ്വീപ് ന്യൂസ് ആരംഭിച്ചത്. അതിന് ദ്വീപുകാര്‍ തന്ന അംഗീകാരം മറക്കാനാവാത്തതായിരുന്നു. സത്യസന്തമായി വാര്‍ത്തകളെ വിലയിരുത്തുവാനും കക്ഷി രാഷ്ട്രീയങ്ങള്ക്കധീതമായ നിലപാട് സ്വീകരിക്കാനും കഴിഞ്ഞതായിരുന്നു ഞങ്ങളുടെ വിജയം. അതുപോലെ ദ്വീപിലെ അഭ്യസ്ത വിദ്യരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം പരിഗണിച്ച് ആരംഭിച്ച ഐലന്റ് പ്രസ്സ് എന്ന വിദ്യാഭ്യാസ തൊഴില്‍ വെബ്സൈറ്റിനും നിങ്ങള്‍ തന്നത് നിറഞ്ഞ അംഗീകാരമായിരുന്നു. ഈ രണ്ട് സൈറ്റുകളേയും ഏറ്റവും വലിയ ജനപ്രിയ ബ്ളോഗുകളായി അംഗീകരിച്ച ദ്വീപുകാരുടെ മുന്നിലേക്ക് ഞങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും രംഗപ്രവേശം ചെയ്യുകയാണ്. രണ്ട് സൈറ്റുകളും ഒന്നായി ദ്വീപ് ഡയറി എന്ന പേരിലാവും ഇനി മുതല്‍ നിങ്ങള്‍ക്ക് കാണാനാവുക. ദ്വീപിലെ ഹൃദയ തുടിപ്പുകള്‍ പകര്‍ത്തി വെക്കാനുള്ള ഒരു വെബ് ഡയറി. ഏതൊരാള്‍ക്കും ഇതിലേക്ക് ന്യൂസുകള്‍ അയക്കാം. എഡിറ്റര്‍ പരിശോധിച്ചതിന് ശേഷം ഇതില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ദ്വീപിന്റെ സാംസ്ക്കാരിക മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ കീവിലാവും ഇനി മുതല്‍ ഈ സൈറ്റ് ഉണ്ടാവുക. ദ്വീപിലെ സംസ്ക്കാരവും കാഴ്ചപ്പാടും മറ്റ് ചലനങ്ങളും ലോകത്തിന് വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ ഡയറിക്കുറിപ്പുകളായി മാറാന്‍ ദ്വീപ് ഡയറിക്ക് എല്ലാ വായനക്കാരുടേയും സഹകരണമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.-ചീഫ് എഡിറ്റര്‍

വിജയാശംസകൾ
ReplyDeleteAll the best
ReplyDeleteGod bless u...
ReplyDeleteGod bless u...
ReplyDelete