അഗത്തി(29/10/2011): അഗത്തി ജനതയുടെ ഏറെ കാലത്തെ സ്വപ്നം പൂവണിയുന്നു. മഴക്കാലത്ത് ശേഖരിക്കുന്ന മഴവെള്ളവുമായി കഴിഞ്ഞു കൂടുന്ന ദ്വീപു ജനതയ്ക്കായി അറബിക്കടലിന്‍റെ അടിത്തട്ടില്‍ നിന്നും ആശ്വാസത്തിന്‍റെ നീരുറവകള്‍ ജനങ്ങളുടെ വീട്ടുമുറ്റത്തേക്കിനി ഒഴുകും. ചൂട് കാലത്തും ഏറ്റവും കൂടുതല്‍ ശുദ്ധ ജല ക്ഷാമം അനുഭവപ്പെടുന്ന വേനല്‍ കാലത്തും ഇനി ദ്വീപു ജനതയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് NIOT പ്രതീക്ഷ നല്‍കുന്നു. ഒരു താല്‍ക്കാലിക ജല വിതരണം നടത്തി ജല വിതരണ പ്രകിയകളുടെ കാര്യക്ഷമത പരിശോധിച്ചപ്പോയാണ് ജന മനസുകളില്‍ പ്രതീക്ഷയുടെ തിരകള്‍ അലതല്ലിയത്.
കടല്‍ ജലം ശുദ്ധികരിക്കുന്ന പ്രക്രിയകള്‍ ഏറ്റവും ചെലവേറിയതാണ്. നിലവില്‍ മൂന്നു ദ്വീപുകളിലാണ് NIOT പ്രവര്‍ത്തനം ഉള്ളത്. പൊതുമരാമത്ത് വിഭാഗമാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.