ന്യുയോര്‍ക്ക്: യു.എസ്. തീരത്ത് നാശം വിതച്ച 'ഐറീന്‍' ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കിഴക്കന്‍ തീരനഗരങ്ങളായ നോര്‍ത്ത് കരോലിന, വെര്‍ജീനിയ, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട്, ഫേ്‌ളാറിഡ എന്നിവിടങ്ങളില്‍ വീശിയ കാറ്റ് വടക്കുകിഴക്കന്‍ കാനഡയിലേക്ക് കടന്നു. ന്യൂയോര്‍ക്കില്‍ ആശങ്കപ്പെട്ടത്ര നാശനഷ്ടമുണ്ടായില്ല. 700 കോടി ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് അമേരിക്കയില്‍ കണക്കാക്കുന്നത്.
ന്യൂയോര്‍ക്കിലെ അടിപ്പാതകളിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച പുനരാരംഭിച്ചു. എന്നാല്‍, 9000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലേക്കും ബോസ്റ്റണിലേക്കുമുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണ്. യു.എസ്സിലാകെ അഞ്ചുലക്ഷം പേര്‍ വൈദ്യുതി മുടങ്ങിയതുമൂലമുള്ള ദുരിതമനുഭവിക്കുന്നുണ്ട്. കാറ്റിന്റെ കെടുതികള്‍ കുറച്ചുദിവസം കൂടിയുണ്ടാകുമെന്നും ദുരിതബാധിത പ്രദേശങ്ങള്‍ പഴയപടിയാകാന്‍ ആഴ്ചകളെടുക്കുമെന്നും പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. 1985-ല്‍ 'ഗ്ലോറിയ' കൊടുങ്കാറ്റ് വീശിയ ശേഷം ന്യൂയോര്‍ക്കില്‍ വീശിയ കൊടുങ്കാറ്റാണ് 'ഐറീന്‍'.
കാനഡയില്‍ 'ഐറീന്‍' വീശിത്തുടങ്ങിയതോടെ രണ്ടുലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. അതേസമയം, മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപപ്പെട്ടിട്ടുണ്ടെന്നും അമേരിക്കന്‍ തീരത്തുനിന്ന് കിഴക്കുമാറിയുള്ള ബര്‍മുഡ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയെന്നും യു.എസ്. കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. 'ജോസ്' എന്നാണ് ഈ കാറ്റിന് പേര് നല്‍കിയിരിക്കുന്നത്.
അവലംബം : മാത്യഭൂമി

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.